ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ മെഗാ പ്രൊമോഷന്റെ അവസാന ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 5 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......
ന്യൂഡൽഹി: 2023-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ന്യൂഡൽഹിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണം തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മാധ്യമപ്രവർത്തകൻ അലസാണ്ട്രോ സല്ലുസ്തിയുമായുള്ള ദീർഘസംഭാഷണങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ 'ജോർജിയാസ് വിഷൻ' എന്ന പുസ്തകത്തിലാണ് ഇന്ത്യയെക്കുറിച്ചുള്ള ഓർമകൾ അവർ പങ്കുവയ്ക്കുന്നത്.
ന്യൂഡൽഹി സന്ദർശനത്തിനിടെ വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്കുള്ള മുഴുവൻ വഴിയിലും ഏതാനും മീറ്ററുകൾ ഇടവിട്ട് തന്റെ ചിത്രത്തോടൊപ്പം 'സ്വാഗതം' എന്നെഴുതിയ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നതായി മെലോണി പറയുന്നു. ......
ഡാലസ്: ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ സ്വീഡനുമായി 1-1ന് സമനില നേടിയ ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഇതോടെ റൗണ്ട് ഓഫ് 32-ൽ ബ്രസീലാണ് ജപ്പാന്റെ എതിരാളി. ......
കൊച്ചി: ഇന്ത്യയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുറയാൻ സാധ്യത. ജൂലൈ ഒന്നിന് എണ്ണക്കമ്പനികൾ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ......
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ 23-കാരിയായ യുവതിയെ വാടക ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ജെറ്റ്പൂർ സ്വദേശിനിയായ നന്ദിനി ബോസമിയയെയാണ് ജൂൺ 22-ന് ഗൊണ്ടൽ ക്രോസ്റോഡ്സിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
ന്യൂജഴ്സി: രണ്ടാം മിനിറ്റിൽ ലീറോയ് സാനെയുടെ ഗോളിൽ മുന്നിലെത്തിയിട്ടും ലീഡ് നിലനിർത്താനാകാതെ മുൻ ലോകചാംപ്യന്മാരായ ജർമനി. തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഇക്വഡോർ 2-1ന്റെ അട്ടിമറി ജയവുമായി ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ......
നാട്ടിലെങ്ങും 'റഹീമിന്' സ്വീകരണമാണിപ്പോൾ. ചാനലുകാരും, ഓൺലൈനുകാരും സദാ അയാൾക്ക് പിറകെയാണ്.......
ദോഹ: കേരള മദ്രസ്സ എജുക്കേഷൻ ബോർഡിന്റെ കീഴിൽ നടന്ന പൊതുപരീക്ഷയിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇൽഹാമിനെ സി.ഐ.സി ബിൻ മഹ്മൂദ് യൂണിറ്റ് ഉപഹാരം നൽകി അനുമോദിച്ചു.
അൽ മദ്രസ അൽ ഇസ്ലാമിയ, മദീന ഖലീഫയിലെ വിദ്യാർത്ഥിനിയായ ഇൽഹാം, കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും മദ്രസകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരപരീക്ഷയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചാണ് ടോപ്പേഴ്സ് പട്ടികയിൽ ഇടം നേടുകയും ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തത്.
ഇൽഹാമിന്റെ ഈ അഭിമാനകരമായ നേട്ടത്തെ ആദരിക്കുന്നതിനായി സി.ഐ.സി ബിൻ മഹ്മൂദ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്ത് വിദ്യാർത്ഥിനിക്ക് ഉപഹാരം സമർപ്പിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ സേവനമനുഷ്ഠിക്കുന്ന വടകര ആയഞ്ചേരി സ്വദേശിയായ ഹബീബ് റഹ്മാന്റെയും സജ്നയുടെയും മകളാണ് ഇൽഹാം. ......
ദോഹ: ഖത്തറിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി 500 ദശലക്ഷം റിയാലിന്റെ പദ്ധതികൾ പ്രാവർത്തികമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.
ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി അഭിനന്ദിച്ചു. പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ലുലു ഗ്രൂപ്പ് നടത്തിയ പ്രവർത്തനത്തെ അദ്ദേഹം പ്രശംസിച്ചു. ......
പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു.
മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി ഭീതിപരത്തിയ മോഴയാനയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ചികിൽസ നൽകിയ ശേഷം കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് നടപടി.
വ്യാഴാഴ്ച ( ജൂൺ 25) രാവിലെ 5.30-ഓടെയാണ് വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി. ......